സഊദിയില്‍ ഇന്ന് 762 പേര്‍ക്ക് കോവിഡ്; നാല് മരണം, 1049 പേര്‍ക്ക് രോഗശമനം


അഷ്റഫ് വേങ്ങാട്ട്

റിയാദ്: സഊദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 7142 ആയതായും ഇന്ന് 762 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ . മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദേശികളടക്കം നാല് പേര്‍ കൂടി മരണപെട്ടതോടെ 87 പേരാണ് ഇതുവരെ മരിച്ചത്. 1049 പേരാണ് ഇതുവരെ രോഗമുക്തി നേടി ആസ്പത്രി വിട്ടത് . രാജ്യത്ത് കൊറോണ റിപ്പോര്‍ട് ചെയ്തതിനു ശേഷം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിന്ന് . മക്കയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് . മക്ക 325 , മദീന 197 , ജിദ്ദ 142, ഹുഫൂഫ് 35, റിയാദ് 24, ദമ്മാം 18 , ജുബൈല്‍ 4 , താഇഫ് 3 , അല്‍മുവയ്യ 2 , ബിശ 2 , അല്‍കോബാര്‍ 2 , മൈസാന്‍ 1 , യാമ്പു , 1 ജിസാന്‍ 1 , റാസ്തനൂറ 1 , അല്‍മുസൈലിഫ് 1 , ഖമീസ് മുശൈത്ത് 1 , നജ്റാന്‍ 1 , ഖുന്‍ഫുദ 1.
എന്നിവിടങ്ങളിലാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയ വക്താവ് വിശദമാക്കി. രാജ്യത്തെ എല്ലാ ഭാഗങ്ങളിലും കര്‍ഫ്യൂ നിലവിലുണ്ട് . കര്‍ഫ്യൂ ലംഘിക്കുന്നവരെ കണ്ടെത്താന്‍ കര്‍ശനമായ പരിശോധനകളും നടക്കുന്നുണ്ട്. സഊദിയുടെ തെക്ക് പടിഞ്ഞാറന്‍ നഗരമായ ജിസാന്‍ പ്രവിശ്യയില്‍ പെട്ട സാംത്ത , അല്‍ ദായര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി . നേരത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ നിന്നുള്ള ഇളവ് ഈ പ്രദേശങ്ങളിലും ഉണ്ടാകും.