എടപ്പാളില്‍ പെരുന്നാള്‍ നിസ്‌കാരത്തിലും ജുമുഅയിലും പങ്കെടുത്തയാള്‍ക്ക് കോവിഡ്; 150 പേര്‍ നിരീക്ഷണത്തില്‍

എടപ്പാള്‍: പെരുന്നാള്‍ ദിനത്തില്‍ പള്ളിയില്‍ നിസ്‌കാരത്തിനെത്തിയയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വട്ടംകുളം നടുവട്ടം സ്വദേശി 45കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുന്നംകുളത്ത് കട നടത്തുന്ന ഇയാള്‍ കഴിഞ്ഞ മാസം 26ന് പൊന്നാനി ടി.ബി ആശുപത്രിയില്‍ വെച്ചാണ് പരിശോധന നടത്തിയത്. കുന്നംകുളത്ത് നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് സാഹചര്യത്തില്‍ സ്വയം താല്‍പര്യമെടുത്തായിരുന്നു പരിശോധന. ഇയാള്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഫലം അറിഞ്ഞത്. പെരുന്നാള്‍ ദിവസം നടുവട്ടം പിലാക്കല്‍ പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരത്തിലും ജുമുഅയിലും ഇയാള്‍ പങ്കെടുത്തിരുന്നു. ഇരു നമസ്‌കരങ്ങളിലുമായി 150 ഓളം പേര്‍ പങ്കെടുത്തുണ്ട്. ഇവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

വട്ടംകുളം പഞ്ചായത്തിലെ 10, 11, 12, വാര്‍ഡുകളിലെ ആളുകളാണ് നടുവട്ടം പിലാക്കല്‍ പള്ളിയിലെ നമസ്‌കരത്തില്‍ പങ്കെടുത്തത്. അന്നേ ദിവസം വീട്ടില്‍ അറവ് നടത്തി മാംസവും വിതരണം ചെയ്തിട്ടുണ്ട്. മേഖലയില്‍ നിയന്ത്രണം കടുപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

SHARE