ഇന്ത്യയില്‍ കോവിഡ് രോഗവിമുക്തി നിരക്ക് 29.36 ശതമാനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗത്തില്‍ നിന്നും മുക്തരാകുന്നവരുടെ നിരക്ക് 29.36 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3930 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 1273 പേര്‍ രോഗവിമുക്തരാവുകയും ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാ അഗര്‍വാള്‍ അറിയിച്ചു. കോവിഡ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 216 ജില്ലകളാണ് രാജ്യത്തുള്ളത്. 16450 രോഗികളാണ് കോവിഡ് വിമുക്തരായത്. 37,916 രോഗികള്‍ ചികിത്സയില്‍ തുടരുകയാണ്.

കഴിഞ്ഞ 28 ദിവസമായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 29 ജില്ലകളും 14 ദിവസമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 36 ജില്ലകളുമാണുള്ളത്. ഏഴ് ദിവസമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലകളുടെ എണ്ണം 46 ആണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ റെയില്‍വേ 5231 കോച്ചുകളാണ് കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റിയിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട 215 സ്‌റ്റേഷനുകളിലായിരിക്കും ഇവ നിര്‍ത്തിയിടുക. രോഗത്തിന്റെ കാഠിന്യം തിരിച്ചുള്ള ചികിത്സ കോവിഡ് കെയര്‍ സെന്ററുകളില്‍ ലഭ്യമാകുമെന്നും അഗര്‍വാള്‍ പറഞ്ഞു.

SHARE