മരണത്തിന്റെ ആദ്യ പത്ത് കാരണങ്ങളിലൊന്നായി കോവിഡും

ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ അമേരിക്കക്കാര്‍ മരിക്കുന്നതിനുള്ള് കാരണങ്ങളുടെ പട്ടികയില്‍ ഒന്നാമത് ഹൃദ്രോഗമാണ്. രണ്ട് കാന്‍സര്‍. ഓരോ വര്‍ഷവും അമേരിക്കയിലുണ്ടാകുന്ന മരണത്തിന്റെ പകുതിയും ഈ രണ്ട് രോഗങ്ങള്‍ മൂലമാണ്. എന്നാല്‍ ഈ പട്ടികയിലേക്ക് ഇത്തവണ കോവിഡ് കൂടി കടന്നു വരുമെന്നും അമേരിക്കക്കാരുടെ മരണത്തിന്റെ ആദ്യ 10 കാരണങ്ങളിലൊന്നില്‍ കോവിഡ് ഇടം പിടിക്കുമെന്നും സ്ഥിതിവിവരശാസ്ത്ര വിദഗ്ധര്‍ പറയുന്നു.

ഓരോ വര്‍ഷത്തെയും മരണ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് ഇതിന്റെ ഡേറ്റ തയാറാക്കുന്നത്. 2018 ലെ ഡേറ്റ അനുസരിച്ച് 655381 പേരാണ് ഹൃദ്രോഗം മൂലം അമേരിക്കയില്‍ വര്‍ഷം മരിച്ചത്. കാന്‍സര്‍ മൂലം മരിച്ചത് 599274 പേരാണ്. മനപൂര്‍വമല്ലാതെ സംഭവിച്ച പരുക്ക് (167127 പേര്‍), ക്രോണിക് ലോവര്‍ റെസ്പിറേറ്ററി ഡിസീസ് (1,59,486), പക്ഷാഘാതം (1,47,810), അല്‍സ്‌ഹൈമേഴ്‌സ് രോഗം (122019), പ്രമേഹം (84946), ഫഌ & ന്യുമോണിയ (59,120), നെഫ്രിറ്റിസ് (51,386), ആത്മഹത്യ (48,344) എന്നിങ്ങനെയായിരുന്നു ആദ്യ പത്തിലുള്ള മറ്റ് കാരണങ്ങള്‍.നാളിതു വരെ കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരണമടഞ്ഞത് 1,44,000 ല്‍ അധികം പേരാണ്. സ്ഥിതിഗതികള്‍ ഇങ്ങനെ തുടര്‍ന്നാല്‍ പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് കോവിഡ് 19 എത്തുമോ എന്നാണ് അമേരിക്കക്കാരുടെ ആശങ്ക.

SHARE