കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരത്തെ നിരീക്ഷണ കേന്ദ്രത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയാണ് ആത്മഹത്യ ചെയ്തത്. നെടുമങ്ങാട് സ്വദേശി താഹയാണ് (36) മരിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇയാള്‍ ബാര്‍ട്ടണ്‍ ഹില്ലിലെ നിരീക്ഷണ കേന്ദ്രത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്. ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം കൊല്ലത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തിരുന്നു. കരുനാഗപ്പള്ളി സ്വദേശി സലിം ആണ് മരിച്ചത്. ദുബായില്‍ നിന്നെത്തി സ്വന്തം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു.

SHARE