തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് വ്യാപനം ഉയരുമ്പോഴും കോവിഡ് നിയന്ത്രണം ലംഘിച്ച് സിപിഎം നെയ്യാറ്റിന്‍കര ചെങ്കലില്‍ ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിച്ച് സിപിഎം യോഗം ചേര്‍ന്നു. ബിജെപിയില്‍ നിന്ന് രാജിവച്ചവര്‍ സിപിഎമ്മില്‍ ചേരുന്നതായിരുന്നു പരിപാടി.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പറയുന്ന സിപിഎം നേതാക്കളുടെ വാക്കുകള്‍ തെറ്റാണെന്ന് തെളിയുന്നതാണ് പുറത്ത് വരുന്ന ദൃശ്യങ്ങള്‍. നിരവധി ആളുകളാണ് യോഗത്തില്‍ പങ്കെടുത്തത്. മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും നിരവധി ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. എല്ലാ ദിവസവും വാര്‍ത്താസമ്മേളനത്തില്‍ കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് സംസാരിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കിന് യാതൊരു വിലയും സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ നല്‍കുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പരിപാടി.