ഇന്ത്യയിലെ കോവിഡ് പോസിറ്റീവ് കേസുകളുടെ നിരക്ക് ഒരു മാസത്തിനു ശേഷവും അതേപടി തുടരുന്നു

ഇന്ത്യയില്‍ കഴിഞ്ഞ 30 ദിവസങ്ങളിലായി കോവിഡ് കേസുകള്‍ ഒരേ നിലയില്‍ തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒരു മാസത്തിനു ശേഷവും ഇന്ത്യയിലെ പോസിറ്റിവ് കേസുകളുടെ നിരക്ക് അതേപടി തുടരുകയാണ്. അത് മൊത്തം പരിശോധനയുടെ 4-4.5 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ ഒരു മാസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. കോവിഡ് പരിശോധന വര്‍ധിച്ചിട്ടുണ്ടെങ്കിലും പോസിറ്റിവ് കേസുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

അരലക്ഷത്തോളം കേസുകള്‍ പരിശോധിച്ചപ്പോള്‍ ഇന്ത്യയില്‍ മൊത്തം 23,000ത്തിന് മുകളില്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 722 പേര്‍ മരിച്ചു. അതേസമയം 5012 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

SHARE