കൊവിഡ് സ്ഥിരീകരിച്ച പ്രവാസികളെ സന്ദര്‍ശിച്ച മന്ത്രി എ.സി മൊയ്തീന്‍ നിരീക്ഷണത്തില്‍ പോകണമെന്ന് യൂത്ത് കോണ്‍ഗ്രസ്

തൃശൂര്‍: തൃശൂരിലെത്തിയ രണ്ട് പ്രവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രി എ.സി മൊയ്തീന്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഇവരെ മന്ത്രി സന്ദര്‍ശിക്കുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പോകണമെന്ന് ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

മന്ത്രിയെ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. വാളയാറില്‍ സമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ജനപ്രതിനിധികളോട് നിരീക്ഷണത്തില്‍ പോകാന്‍ പാലക്കാട് മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചിരുന്നു. ഷാഫി പറമ്പില്‍ എംഎല്‍എ, രമ്യഹരിദാസ് എംപി ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോകണമെന്നാണ് അറിയിപ്പ്.

SHARE