ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ശുചീകരണ തൊഴിലാളികളും; ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കം മൂലം കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 14 പേര്‍ക്കാണ് സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. തൃശൂര്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 4 പേര്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളും നാല് പേര്‍ വെയര്‍ഹൗസില്‍ ലോഡിങ് തൊഴിലാളികളുമാണ്.

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ആശങ്ക ഉയര്‍ന്നുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശ്ശൂര്‍ ജില്ലയിലാണ്. തൃശൂര്‍ ജില്ലയില്‍ 25 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2244 ആയി. ഇതില്‍ 1258 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 18 പേരാണ് മരിച്ചത്. ഇന്ന് 62 പേര്‍ക്ക് കൂടി രോഗമുക്തി നേടി. തിരുവനന്തപുരം 16, കൊല്ലം 2, എറണാകുളം 6, തൃശൂര്‍ 7, പാലക്കാട് 13, മലപ്പുറം 2, കോഴിക്കോട് 3, കണ്ണൂര്‍ 8, കാസര്‍ഗോഡ് 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.

SHARE