അസമില്‍ നാലു വയസുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു

ഗുവാഹതി: അസമില്‍ നാലു വയസുകാരിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. അസമിലെ ആദ്യ കോവിഡ് പോസിറ്റീവ് കേസാണിത്. രോഗം സ്ഥിരീകരിച്ചതോടെ കുട്ടിയേയും ബന്ധുക്കളേയും ക്വാറന്റൈനിലാക്കി. ജോര്‍ഹത്തിലെ മെഡിക്കല്‍ കോളേജിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 300 ആയി.

കുട്ടിയുടെ സാമ്പിളുകള്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പരിശോധനക്കയച്ചിട്ടുണ്ട്. ഇന്നുച്ചയോടെ പരിശോധനാഫലം ലഭിക്കും. കുട്ടിയുടെ കുടുംബത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. കോവിഡ് രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തിലേക്ക് എത്തിയതിന്റെ സൂചനയാണ് ഇപ്പോള്‍ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന കാണിക്കുന്നത്.

SHARE