റിയാദില്‍ കോവിഡ് ബാധിച്ച് അത്യാസന്ന നിലയില്‍; രോഗിയുടെ ഭാര്യയും കുഞ്ഞും കോഴിക്കോട് മരിച്ചനിലയില്‍

കോഴിക്കോട്: റിയാദില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള രോഗിയുടെ ഭാര്യയേയും കുഞ്ഞിനേയും കോഴിക്കോട് മരിച്ചനിലയില്‍ കണ്ടെത്തി. റിയാദില്‍ ചികിത്സയിലുള്ള ബിജുവിന്റെ ഭാര്യയേയും ആറുമാസം പ്രായമുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന അമ്മയുടെ നില ഗുരുതരമാണ്.

കോഴിക്കോട് വാളേരിയിലാണ് സംഭവം. ബിജുവിന്റെ ഭാര്യ മണിപ്പൂരി സ്വദേശിനിയാണ്. നാലുദിവസം മുമ്പാണ് ബിജുവിനെ കോവിഡ് ലക്ഷണങ്ങളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്ത്. പിന്നീട് വീട്ടില്‍ നിന്നുള്ള വിവരമൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടു ദിവസം മുമ്പ് ബിജുവിനെ അത്യാസന്ന നിലയില്‍ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു. നാട്ടിലുള്ള ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. അയല്‍ക്കാരുമായി ബന്ധമില്ലാത്തതിനാല്‍ മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

SHARE