കോവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടി; തൊട്ട് രോഗം പരത്തുമെന്ന് ഭീഷണിയും

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതന്‍ ആശുപത്രിയില്‍നിന്നു രക്ഷപ്പെട്ടു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ കഴിയുകയായിരുന്ന രോഗിയാണ് രക്ഷപ്പെട്ട് വീട്ടിലെത്തിയത്.

രോഗിയുടെ മകളാണ് വിവരം ആശുപത്രി അധികൃതരെ അറിയിച്ചത്. ഇയാളെ തിരികെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ശ്രമിച്ചെങ്കിലും ആദ്യം വഴങ്ങിയില്ലെന്ന് മാത്രമല്ല തൊട്ട് രോഗം പടര്‍ത്തുമെന്ന് ഇയാള്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

SHARE