തിരുവനന്തപുരം: കൊവിഡ് ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ആനാട് സ്വദേശിയായ യുവാവ് രക്ഷപ്പെട്ടത്. നാട്ടിലെത്തിയ ഇയാളെ തിരിച്ചറിഞ്ഞതോടെ ആളുകള്‍ തടഞ്ഞുവെച്ചു.
മെയ് 29നാണ് യുവാവിന് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ പരിശോധനയില്‍ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ രക്ഷപ്പെട്ടത്. ആശുപത്രിയില്‍ നിന്ന് നല്കിയ വസ്ത്രമാണ് ഇയാള്‍!! ധരിച്ചിരുന്നത്. കെ.എസ.്ആര്‍.ടി.സി ബസില്‍ കയറി ആനാട് വരെ എത്തിയെങ്കിലും നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടുകയായിരുന്നു.
മദ്യത്തിന് അടിമയായതിനാല്‍ മദ്യം ലഭിക്കാതെ വന്നതിനാലാണ് ചികിത്സ പൂര്‍ത്തിയാകും മുമ്പ് കടക്കാന്‍ ശ്രമം നടത്തിയതെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്നു ലഭിച്ച പ്രാഥമിക വിവരം. ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തുന്നതിന് സര്‍വയലന്‍സ് ടീം അടിയന്തിര നടപടി ആരംഭിച്ചു.