കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് കോവിഡ് ബാധിച്ച് മരിച്ചു

ന്യൂയോര്‍ക്ക്: കോവിഡ് ബാധിതന്‍ നടത്തിയ കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് കൊറോണ വൈറസ് ബാധിച്ചു മരിച്ചു. ടെക്‌സാസിലാണു സംഭവം. യുഎസില്‍ 1,35,000 പേരുടെ ജീവനെടുത്ത കൊറോണ വൈറസ് തട്ടിപ്പാണെന്നാണു മുപ്പതുകാരനായ യുവാവ് കരുതിയിരുന്നതെന്നു സാന്‍ ആന്റോണിയോയിലെ മെതോഡിസ്റ്റ് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ജാനേ ആപ്പിള്‍ബി പറഞ്ഞു.

യുവാക്കള്‍ക്കു രോഗം ബാധിച്ചാല്‍ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ഡോക്ടര്‍ പറയുന്നു. അസുഖബാധിതനാണെന്നു ഇവരെ കണ്ടാല്‍ പെട്ടെന്നു മനസിലാകില്ല. എന്നാല്‍ അവരുടെ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കുകയും കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്യുമ്പോള്‍ കരുതുന്നതിലും മോശമാണ് അവരുടെ അവസ്ഥയെന്നു വ്യക്തമാകും. നിലവിലെ അവസ്ഥ മനസിലാക്കണമെന്നും വിഷയത്തെ ഗുരുതരമായി കാണണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു. കോവിഡ് ബാധിക്കുന്നവര്‍ പാര്‍ട്ടി നടത്തുന്നതായും ഇവരില്‍ ആദ്യം രോഗം ബാധിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നതായുമുള്ള വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.

SHARE