കോവിഡ്: ഒമാനില്‍ വിദേശി മരിച്ചു

ഒമാനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വിദേശി മരിച്ചു. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ചികിത്സയിലിരുന്ന 41 വയസുകാരന്‍ മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇയാള്‍ ഏത് രാജ്യക്കാരനാണ് എന്നതടക്കം വിവരങ്ങള്‍ ലഭ്യമല്ല. കോവിഡുമായി ബന്ധപ്പെട്ട് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്. മാര്‍ച്ച് 31നാണ് രാജ്യത്ത് ആദ്യ മരണമുണ്ടാകുന്നത്. മത്രയില്‍ വ്യാപാരിയായ 72കാരനായ സ്വദേശിയാണ് മരിച്ചത്. ഏപ്രില്‍ നാലിന് മറ്റൊരു 72കാരന്‍ കൂടി മരണപ്പെട്ടു. മൂന്ന് മരണങ്ങളും മസ്‌കത്ത് മേഖലയിലാണ് ഉണ്ടായത്.

SHARE