കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. മുംബൈയില്‍ നിന്ന് എത്തിയ ഇരിക്കൂര്‍ സ്വദേശി നടുക്കണ്ടി ഹുസൈന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം.മുംബൈയില്‍ നിന്ന് നാട്ടിലെത്തിയെങ്കിലും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതിനിടയിലാണ് ശക്തമായ പനിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ശ്രവപരിശോധന റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

SHARE