കൊവിഡ്19: ന്യൂയോര്‍ക്കില്‍ മാത്രം 10000 ല്‍കൂടുതല്‍ മരണം; അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു

ന്യൂയോര്‍ക്ക്: കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു. ന്യൂയോര്‍ക്കില്‍ മാത്രം 10000 ല്‍ കൂടുതല്‍ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ലോകത്ത് കൊവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 119000 കടന്നു. രോഗബാധിതരുടെ എണ്ണം 19ലക്ഷത്തിലേറെയായി.

അമേരിക്കയില്‍ ഇതുവരെ മരിച്ചത് 23644 പേരാണ്. രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയില്‍ 20465 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 587155 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 170000ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സ്!പെയിനാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. അമേരിക്കയില്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ മരണം. സ്!പെയിനിലും ഇറ്റലിയിലും മരണസംഖ്യയും പുതിയ രോഗികളുടെ എണ്ണവും കുറയുന്നുണ്ടെങ്കിലും യുകെയിലും അമേരിക്കയിലും കുതിച്ചുയരുകയാണ്.

ന്യൂയോര്‍ക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 671 മരണമാണ് റിപ്പോര്‍ട്ട് ചെയ്!തത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 10000 കടന്നു. എന്നാല്‍ ഒരാഴ്!ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഞായറാഴ്!ചയുണ്ടായത്. കഴിഞ്ഞ ആഴ്!ചയില്‍ എല്ലാ ദിവസവും 700ന് മുകളിലായിരുന്നു പ്രദിതിന മരണസംഖ്യ. അതേസമയം, രോഗികളുടെ എണ്ണം കുതിച്ചുയരുന്നുണ്ട്. ഓരോ ദിവസവും 2000ലേറെ പുതിയ രോഗികളാണ് ആശുപത്രികളിലെത്തുന്നതെന്ന് ഗവര്‍ണര്‍ ആന്‍ഡ്രു ക്യൂമോ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പാരമ്യാവസ്ഥ കഴിഞ്ഞുവെന്നും ഇനി കേസുകളും മരണവും കുറഞ്ഞുതുടങ്ങുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ക്യൂമോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏറ്റവും മോശം അവസ്ഥ കഴിഞ്ഞു. നമ്മള്‍ അശ്രദ്ധ കാണിച്ചില്ലെങ്കില്‍ വൈറസ് വ്യാപനം അവസാനിക്കുമെന്ന് തന്നെ പറയാം. അശ്രദ്ധമായ പ്രവൃത്തിയുണ്ടായാല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ടുതന്നെ വീണ്ടും മോശം സ്ഥിതിയിലേക്കെത്താം. ക്യുമോ പറഞ്ഞു.

SHARE