സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ 215 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.തിരുവനന്തപുരം-2,കാസര്‍ഗോഡ്-2,കണ്ണൂര്‍-1,തൃശൂര്‍-1,കൊല്ലം-1 എന്നിവിടങ്ങളിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ രണ്ടു പേരുടെ വീതം പരിശോധന ഫലം നെഗറ്റീവായി. 1,63,129 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 6381 എണ്ണത്തിന് രോഗബാധയില്ല എന്നു കണ്ടെത്തിയിട്ടുണ്ട്.

SHARE