കോവിഡ് ബാധയ്ക്ക് ആറ് പുതിയ ലക്ഷണങ്ങള്‍ കൂടി

കോവിഡ് ബാധയുടെ സാധ്യതകളിലേക്ക് ആറ് പുതിയ ലക്ഷണങ്ങളെക്കൂടി കൂട്ടിച്ചേര്‍ത്ത് അമേരിക്കയിലെ പൊതുജനാരോഗ്യ സംഘടനയായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍. കോവിഡ് രോഗികളില്‍ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ലക്ഷണങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ശരീരത്തില്‍ തണുപ്പ് അനുഭവപ്പെടുക, തണുപ്പിനൊപ്പമുള്ള വിറയല്‍, പേശീവേദന, തലവേദന, തൊണ്ടവേദന, രുചിയും മണവും നഷ്ടമാവല്‍ എന്നിവയാണ് പുതിയ ലക്ഷണങ്ങള്‍ എന്ന് സി.ഡി.സി.പി പറയുന്നു. കോവിഡ് ബാധിതരില്‍ ചെറിയ അസ്വസ്ഥതകള്‍ മുതല്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ വരെ പ്രകടമായേക്കാം, രോഗബാധ ഉണ്ടായിക്കഴിഞ്ഞാല്‍ ശരാശരി രണ്ട് മുതല്‍ 14 ദിവസത്തിനുള്ളില്‍ ഇവ പ്രകടമാവുന്നു എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. .

SHARE