രുചിയും മണവും നഷ്ടമാകുന്നതും കോവിഡ് ലക്ഷണങ്ങളാണെന്ന് വിദഗ്ധര്‍ രുചിയും മണവും നഷ്ടമാകുന്നതും കോവിഡ് ലക്ഷണങ്ങളാണെന്ന് വിദഗ്ധര്‍

കോവിഡ് ലക്ഷണങ്ങളായി നിലവില്‍ കണ്ടുവരുന്ന പനിയ്ക്കും ശ്വാസതടസത്തിനും ചുമയ്ക്കും പുറമേ മണവും രുചിയും നഷ്ടമാകുന്നതും കോവിഡിന്റെ ലക്ഷണങ്ങളാണെന്ന് ബ്രിട്ടനിലെ ഇ.എന്‍.ടി വിദഗ്ധര്‍. ഇവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇവയും രോഗത്തിന്റെ ലക്ഷണമായി കണക്കാക്കി ചികില്‍സാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ സയന്റിഫിക് അഡൈ്വസര്‍മാര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

പുതിയ രോഗലക്ഷണങ്ങള്‍ക്കൂടി ഉറപ്പിച്ചതോടെ പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളിലും സര്‍ക്കാര്‍ മാറ്റം വരുത്തി. തിങ്കളാഴ്ച 1,00,678 പേരെയാണ് ബ്രിട്ടനില്‍ രോഗപരിശോധനയ്ക്കു വിധേയരാക്കിയത്.കോവിഡ് ബാധിച്ച് തിങ്കളാഴ്ച 160 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് മരണനിരക്ക് ഇരുന്നൂറില്‍ താഴെ നില്‍ക്കുന്നത്.

SHARE