കോവിഡ് രോഗിയുടെ ഒരു മില്ലി ഉമിനീരില്‍ ദശലക്ഷക്കണക്കിന് കോവിഡ് വൈറസ്‌കണങ്ങളുടെ സാന്നിധ്യമുണ്ടാകുമെന്ന് പഠനം. ഒരു വൈറസ് കണികക്ക് ഒരാളെ രോഗബാധിതനാക്കാന്‍ ആകില്ല. കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യവാനായ ഒരാളെ രോഗം ബാധിക്കാന്‍ 40 മുതല്‍ 200 രോഗാണുക്കള്‍ മതി. ഇത്രയും വൈറസ് കണികകള്‍ മൂക്കിലൂടെയോ വായിലൂടെയോ ശ്വാസകോശത്തിലേക്ക് എത്തുമ്പോഴാണ് അണുബാധയുണ്ടാകുന്നതെന്നും ഹോങ് കോങ് യൂനിവേഴ്‌സിറ്റി പ്രഫസറായ മൈക്രോബയോളജിസ്റ്റ് യുവാങ് യുങ് പറഞ്ഞു.
കോവിഡ് വ്യാപനം തടയുന്നതിനായി മികച്ച പ്രതിരോധമാര്‍ഗം മാസ്‌കുകള്‍ ധരിക്കുകയാണെന്ന് വിദഗ്ധര്‍. കോവിഡ് രോഗിയുടെ തുമ്മല്‍ അത്രമാത്രം വൈറസുകളെയാണ് അന്തരീക്ഷത്തില്‍ വ്യാപിപ്പിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
സാര്‍സ് 2003നെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് പ്രഫ. യുവാങ് യുങ്.
രോഗത്തിന് ഫലപ്രദമായ പ്രതിരോധ മരുന്നോ ചികിത്സയോ ഇല്ലാത്ത സാഹചര്യത്തില്‍ മാസ്‌ക് കൊണ്ട് വായയും മൂക്കും മറയ്ക്കുന്നത് ഇത്തരം പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ സഹായിക്കും. അധികസുരക്ഷ വേണ്ടവര്‍ക്ക് എന്‍95 മാസ്‌കുകളും അല്ലാത്തവര്‍ക്ക് സാധാരണ സര്‍ജിക്കല്‍ മാസ്‌കുകളും ധരിക്കാമെന്നും പ്രഫ. യുവാങ് ക്വോക്ക് യുങ് ചൂണ്ടിക്കാട്ടുന്നു.