തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് ഡിജിപിയുടെ നിര്‍ദേശം. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേ സമയം ആറ് ഉപഭോക്താക്കളേ മാത്രമേ പ്രവേശിപ്പിക്കാവൂ. വലിയ സൂപ്പര്മാര്ക്കറ്റെങ്കില് പന്ത്രണ്ട് ഉപഭോക്താക്കളെ അനുവദിക്കാം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഡിജിപി അറിയിച്ചു. ഉത്തരവ് പാലിക്കുന്നത് പരിശോധിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും പുറത്ത് വിട്ട സര്‍ക്കുലറില്‍ പറയുന്നുണ്ട്.