സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍-4,ആലപ്പുഴ-2,പത്തനംതിട്ട-1,തൃശൂര്‍-1,കാസര്‍ഗോഡ്-1 എന്നിങ്ങനെയാണ് ജില്ല കണക്കുകള്‍. സംസ്ഥാനത്ത് ഇത് വരെ 345 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 259 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

13 പേര്‍ക്ക് കൂടി രോഗം ഭേദമായി. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് മൂന്ന് പേര്‍ക്ക് വീതം രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് രണ്ട് പേര്‍ വീതവും. കണ്ണൂരില്‍ നിന്ന് ഒരാള്‍ക്കും രോഗമില്ലെന്ന് കണ്ടെത്തി.

SHARE