രാജ്യത്ത് ആദ്യമായി രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും കോവിഡ് സ്ഥീരികരിച്ചു. ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലുള്ള ആള്‍ക്കാണ് വീണ്ടും രോഗം സ്ഥീരികരിച്ചത്. ഇത് ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

അതേസമയം, ഇയാള്‍ക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ആയതെങ്ങനെയെന്ന് ആരോഗ്യവിദഗ്ധര്‍ പരിശോധിച്ചു വരികയാണ്. വൈറസിന്റെ ഘടനയിലുണ്ടായ മാറ്റമാണോ ഇതിന് കാരണമെന്നും വിലയിരുത്തി വരികയാണ്.

അതിനിടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണമാണിത്. 10 മാസം പ്രായമുള്ള കുട്ടി അടക്കം മൂന്നു കുട്ടികള്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലുള്ളതായാണ് റിപ്പോര്‍ട്ട്.

SHARE