തിരുവനന്തപുരം: പോസിറ്റീവിനേക്കാള്‍ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്ത് കേരളം. ഇന്ന് 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 90 പേര്‍ രോഗമുക്തരായി.
5876 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ 2697 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1351 പേര്‍ ചികിത്സയിലുണ്ട്. 1,25307 പേരാണ് നിരീക്ഷണത്തിലുള്ളത്. 1989 പേര്‍ ആശുപത്രികളിലാണ്.
ഇന്ന് മാത്രം 203 പേരാണ് ആശുപത്രിയിലായത്. ഇതുവരെ 1,22,466 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3019 പരിശോധനാഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 33,559 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 32,300 നെഗറ്റീവായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 19 പേരാണ്. സമ്പര്‍ക്കം മൂലം മൂന്നു പേര്‍ക്കാണ് രോഗം വന്നത്. സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 110 ആയി. വിദേശരാഷ്ട്രങ്ങളില്‍ ഇന്നലെ വരെ 277 കേരളീയര്‍ മരിച്ചെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.