വാല്‍വുള്ള N-95 മാസ്‌കുകളുടെ ഉപയോഗം ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍

N-95 മാസ്‌ക്കുകളുടെ ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍. കൂടുതല്‍ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഇത്തരം മാസ്‌കുകള്‍ രോഗികളോ രോഗാണുവാഹകരോ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍. കൊറോണവൈറസിന്റെ ഭീഷണി നിലനില്‍ക്കുന്നിടത്തോളം വൈറസ് പ്രതിരോധത്തിനായി വാല്‍വുകളുള്ള മാസ്‌ക് ഒഴിവാക്കി സാധാരണ മുഖാവരണം ഉപയോഗിക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

വായുമലിനീകരണനിരക്ക് കൂടിയ മേഖലകളില്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്ന വായുവിലടങ്ങിയ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് കുറയ്ക്കുന്നതിനാണ് വാല്‍വുള്ള N-95 മാസ്‌ക് ഉപയോഗിക്കാന്‍ സാധാരണയായി നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇത്തരം മാസ്‌കുപയോഗിക്കുന്ന വ്യക്തികളുടെ ഉച്ഛ്വാസവായുവിലൂടെ പുറത്തെത്തുന്ന രോഗാണുക്കളുടെ അളവ് താരതമ്യേന കൂടുതലായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു

N-95 ഉപയോഗിക്കുന്നവര്‍ വാല്‍വില്ലാത്ത മാസ്‌കുകളാണ് തിരഞ്ഞെടുക്കേണ്ടത്. എല്ലാ മാസ്‌കുകളും ശ്വാസകോശത്തില്‍ നിന്ന് പുറന്തള്ളുന്ന വായുവിലെ രോഗാണുക്കളെ ചെറുക്കും. എന്നാല്‍ വാല്‍വുള്ള മാസ്‌കുകള്‍ രോഗികളോ വൈറസ് വാഹകരോ ആയവരുടെ ശരീരത്തില്‍ നിന്ന് രോഗാണുക്കളെ കൂടുതലായി അന്തരീക്ഷത്തിലേക്ക് പുറന്തള്ളും. ഇത് മറ്റുള്ളവര്‍ക്ക് ദോഷമായി മാറുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ കോവിഡ് കാലത്ത് N-95 മാസ്‌കുകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധനിര്‍ദേശം. ഇത്തരം മാസ്‌കുപയോഗിക്കുന്ന ഒരാള്‍ പുറത്തേക്ക് വിടുന്ന വായുവില്‍ വൈറസും ബാക്ടീരിയയും ഉള്‍പ്പെടെയുള്ള രോഗാകാരികളുടെ അളവ് കൂടുതലായിരിക്കും. കാരണം വാല്‍വുകള്‍ ഇവയെ തടഞ്ഞു നിര്‍ത്താത്തതു തന്നെ കാരണം. സാധാരണ മുഖാവരണം ശ്വസനത്തിന്റെ രണ്ടു ഘട്ടങ്ങളിലുംശ്വസിക്കുമ്പോഴും നിശ്വസിക്കുമ്പോഴും രോഗാണുക്കളെ കൂടുതല്‍ ഫലപ്രദമായി പ്രതിരോധിക്കും.

വാല്‍വുകളുള്ള ച95 മാസ്‌കുപയോഗിക്കുന്ന ആളുകളില്‍ വൈറസ് വാഹകരായയുളളവര്‍ പുറത്തേക്ക് വിടുന്ന വായു ശ്വസിക്കാനിടയാവുന്ന ആളുകള്‍ക്ക് രോഗസാധ്യത കൂടുതലായിരിക്കും. രോഗാണുക്കള്‍ അന്തരീക്ഷത്തിലേക്ക് നേരിട്ടെത്തുന്നത് തന്നെ കാരണം. ഇത്തരം മാസ്‌ക് ധരിക്കുന്നവര്‍ക്ക് സുരക്ഷ നല്‍കുന്നുണ്ടെങ്കില്‍ പോലും ചുറ്റുമുള്ളവര്‍ക്ക് ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും, വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ശ്വസനം സുഗമമാക്കാന്‍ സഹായിക്കുന്ന ച95 മാസ്‌കുകള്‍ സാധാരണയായി അഗ്‌നിരക്ഷാസേനാംഗങ്ങളും വ്യാവസായികനിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമാണ് ഉപയോഗിക്കുന്നത്. കോവിഡ്19 കാലത്ത് വൈറസ് പ്രതിരോധത്തിനായി ഈ മാസ്‌ക് ഉപയോഗിക്കുന്നത് അഭികാമ്യമല്ല. ഒരാള്‍ പുറത്തേക്ക് വിടുന്ന വായുവിലെ സ്രവകണങ്ങളുടെ അളവ് കൂടുതലായിരിക്കും. സാധാരണ മുഖാവരണങ്ങള്‍ ഈ കണങ്ങള്‍ തടഞ്ഞു നിര്‍ത്തുമ്പോള്‍ ച95 മാസ്‌കുകളുടെ വാല്‍വിലൂടെ പുറത്തു വരുന്ന രോഗാണുക്കളുടെ അളവ് കൂടുതലായിരിക്കും, ഇത് കോവിഡ് വ്യാപനം വര്‍ധിപ്പിക്കുന്നതിനിടയാക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

SHARE