കോവിഡ് ബാധിച്ച് സഊദിയില്‍ ഒരു മലയാളി കൂടി മരിച്ചു

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കോവിഡ് വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചതോടെ സഊദിയില്‍ കോവിഡ് ബാധയേറ്റ് മരണപ്പെട്ട മലയാളികളുടെ എണ്ണം മൂന്നായി. ആലപ്പുഴ ആദിക്കാട്ട് കുളങ്ങര സ്വദേശി ഹബീസ് ഖാന്‍ (48) ആണ് ബുറൈദ സെന്‍ട്രല്‍ ആസ്പത്രിയില്‍ മരണപ്പെട്ടത്. ഉനൈസയില്‍ സനയ്യ മിനിമാര്‍ക്കറ്റില്‍ ഡ്രൈവറായിരുന്നു.

ഒരാഴ്ചയിലധികമായി ഹയാത്ത് ഇന്റര്‍നാഷണല്‍ ആസ്പത്രിയില്‍ കഴിഞ്ഞ ഇദ്ദേഹത്തെ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതോടെ സെന്‍ട്രല്‍ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. മുഹമ്മദ് റാവുത്തറാണ് പിതാവ്. ഭാര്യ റംല , മക്കള്‍ ബിന്‍ഹാജ് , ബിലാല്‍. ഹബീസ്ഖാനുമായി സമ്പര്‍ക്കത്തിലുള്ളവര്‍ പ്രത്യേക നിരീക്ഷണത്തിലാണുള്ളത്. നേരത്തെ മദീനയില്‍ കണ്ണൂര്‍ പൂക്കോം സ്വദേശി പാലക്കണ്ടിയില്‍ ഷബ്‌നാസും റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി നടമ്മല്‍ പുതിയകത്ത് സഫ്‌വാനും മരണപ്പെട്ടിരുന്നു.

SHARE