മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു


മുംബൈ: മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ സ്വദേശി മേഴ്‌സി ജോര്‍ജ് (69) ആണ് മരിച്ചത്. മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മേഴ്‌സി. മുബൈയിലെ അന്ധേരിയിലാണ് രണ്ട് മലയാളികളും മരിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോ?ഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗികളുടെ എണ്ണം 14,000 കടന്നു. ഇന്നലെ 711 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 14541 ആയി. 35 പേര്‍ ഇന്നലെ സംസ്ഥാനത്ത് മരിച്ചു. ഇതോടെ, മരണ സംഖ്യ ഇതോടെ 583 ആയി.

മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. രോഗികളുടെ എണ്ണം 9000കടന്നു. ധാരാവിയില്‍ രോഗികള്‍ 600 കടന്നു. 42 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ഇവിടെ രോഗം സ്ഥിരീകരിച്ചത്. മുംബൈ ജെജെ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ 6 സബ് ഇന്‍സ്‌പെക്ടര്‍മാരടക്കം 12 പൊലീസുകാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു.

SHARE