അബുദാബി: കോവിഡ് ബാധിച്ച് അബുദാബിയില്‍ ഒരു മലയാളികൂടി മരിച്ചു. പാവറട്ടി പാലുവായ് ചെല്ലം കൊളത്തിന് സമീപം പാറാട്ട് വീട്ടില്‍ അലി അഹമദ് മകന്‍ ഹുസൈന്‍ ആണ് മരിച്ചത്. 45 വയസായിരുന്നു.
കോവിഡ് ബാധിതനായി പതിനാല് ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരണ വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഭാര്യ ഷെഹനാസ്, മക്കള്‍ ഷാഹിന്‍ഷ, ഷെഹിന്‍, ഫൈസന്‍.