ഗുരുഗ്രാം: ഹരിയാനയില്‍ കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു. അതീവ ഗുരുതരാവസ്ഥയിലായ നഴ്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കൊല്ലം പുനലൂര്‍ സ്വദേശിനിയാണ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
ഗുരുഗ്രാമിലെ ആശുപത്രിയിലെ മലയാളി നഴ്സിന് കോവിഡ് സ്ഥിരീകരിച്ച് കൊണ്ടുളള പരിശോധനാ ഫലം ഇന്ന് രാവിലെയാണ് വന്നത്. ഇതിന് പിന്നാലെയാണ് നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചത്. താമസിച്ചിരുന്ന മുറിയിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. അത്യാസന്നനിലയില്‍ കണ്ടെത്തിയ യുവതിയെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളി നഴ്സിന് കോവിഡ് സ്ഥിരീകരിച്ചതോടെ, സഹപ്രവര്‍ത്തകരും ആശങ്കയിലാണ്.