ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് – 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൂത്താട്ടുകുളം കിഴകൊമ്പ് മോളെപ്പറമ്പിൽ സിബി ആണ് മരിച്ചത്. 49 വയസ്സായിരുന്നു.

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടുദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡെർബിയിൽ ഓൾഡ് ഏജ് ഹോം ജീവനക്കാരനാണ് സിബി.

ഡെർബിയിൽ നഴ്‌സ്‌ ആയ ഭാര്യയ്ക്കും രണ്ടു മക്കൾക്കും കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിലും ഇവർ വീട്ടിൽ നിരീക്ഷണത്തിലാണ്. വെന്റിലേറ്ററിൽ കഴിയുകയായിരുന്ന സിബി അപകടനില തരണം ചെയ്തിരുന്നുവെങ്കിലും ഇന്ന് വൈകുന്നേരത്തോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

SHARE