കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ മലയാളി മരിച്ചു

ലണ്ടന്‍: കോവിഡ് രോഗം ബാധിച്ച് ബ്രിട്ടനില്‍ മലയാളി മരിച്ചു. എറണാകുളം കുറുമശേരി സെബി ദേവസിയാണ് മരിച്ചത്. അന്‍പത് വയസ്സായിരുന്നു. വൈറസ് ബാധിച്ച് സതാംപ്റ്റണ്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്നലെ ദുബായില്‍ രണ്ട് പ്രവാസികള്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. ഒറ്റപ്പാലം സ്വദേശി അബ്ദുള്‍ ഖാദര്‍ (47), തുമ്പമണ്‍ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ഇതോടെ ഗള്‍ഫ് മേഖലയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി. അഹമ്മദ് കബീര്‍ ചുമയും ശ്വാസടസവും തൊണ്ടവേദനയും മൂലം ഏപ്രില്‍ ഒന്നു മുതല്‍ ചികിത്സയിലായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. തുമ്പമണ്‍ സ്വദേശി കോശി സഖറിയ ദുബായില്‍ അല്‍ജറാന്‍ പ്രിന്റിംഗ് പ്രസ് നടത്തി വരികയായിരുന്നു. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ദുബായിലെ ഇറാനിയന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അതിനിടെ ലോകത്താകമാനം വൈറസ് ബാധിതരുടെ എണ്ണം 25 ലക്ഷത്തിലേക്ക് എത്തുന്നു. നിലവില്‍ 24,79,498 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 1,70,322 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

SHARE