കോവിഡ്: യുഎഇയില്‍ ചാവക്കാട് സ്വദേശി മരിച്ചു

റാസല്‍ഖൈമ: യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളികള്‍ കൂടി മരിച്ചു. ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫ് (63) ആണ് റാസല്‍ഖൈമയില്‍ രോഗം ബാധിച്ച് മരിച്ചത്. എടക്കഴിയൂര്‍ നാലാംകല്ല് കറുപ്പംവീട്ടില്‍ പള്ളത്ത് വീട്ടില്‍ ഹസന്‍ നബീസ ദമ്പതികളുടെ മകനാണ്.

22 വര്‍ഷമായി യു.എ.ഇയിലുള്ള മുഹമ്മദ് ഹനീഫ് റാസല്‍ഖൈമ അറേബ്യന്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലിചെയ്തു വരികയായിരുന്നു. റാക്‌സഖര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച്ച രാത്രി ആയിരുന്നു അന്ത്യം.

റഫീഖയാണ് മുഹമ്മദ് ഹനീഫിന്റെ ഭാര്യ. മക്കള്‍: ഹാഷില്‍, അസ്ബിന. ഹനീഫിന്റെ കുടുംബവും ഇപ്പോള്‍ റാസല്‍ഖൈമയിലുണ്ട്. വര്‍ഷങ്ങളായി കോയമ്പത്തൂരാണ് ഇവരുടെ സ്ഥിരതാമസം. രണ്ടു ദിവസത്തിനിടെ യുഎഇയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ആറാമത്തെ മലയാളിയാണ് മുഹമ്മദ് ഹനീഫ. വൈറസ് ബാധിച്ച് യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 30 ആയി.

SHARE