്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി രാജുവാണ് മരിച്ചത്. കേരള ഹൗസിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു മരിച്ച രാജു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 11 ആയി.
അതേസമയം, ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. 70,390 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 2,365 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 26,588 പേര് ഇപ്പോഴും ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.