മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ഇന്ന് 8,348 പേര്‍ക്ക് കൂടി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇന്ന് മാത്രം 144 പേര്‍ കൂടി വൈറസ് ബാധമൂലം മരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം 30,0937 ആയി. ഇത് വരെ 11596 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. മുംബൈയില്‍ മാത്രംം ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്.

കര്‍ണാടകത്തിലും സ്ഥിതി ഗുരുതരമാണ്. ഇന്ന് 4537 പുതിയ കേസുകള്‍ കൂടി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു, 93 മരണവും പുതുതായി സംസ്ഥാനത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബെംഗളൂരുവില്‍ മാത്രം 2125 പേര്‍ക്ക് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കര്‍ണ്ണാടകത്തില്‍ ഇത് വരെ 59,652 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 1240 മരണങ്ങള്‍ സംസ്ഥാനം ഔദ്യോദികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ 4807 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതര്‍ 1,65,714 ആയി. മരണനിരക്കിലും വര്‍ധനയുണ്ട്. 24 മണിക്കൂറിനിടെ 88 പേര്‍ കൂടി തമിഴ്‌നാട്ടില്‍ വൈറസ് ബാധിച്ച് മരിച്ചു. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തിയ 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു എംഎല്‍എയും ഉണ്ട്. കടലൂര്‍ എംഎല്‍എ കെ ഗണേശനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

SHARE