കോവിഡ്; സ്വകാര്യ ലാബുകളിലെ സൗജന്യ പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രം

സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. സുപ്രീം കോടതിയാണ് ഇക്കാര്യത്തില്‍ പുതിയ ഉത്തരവിറക്കിയത്. സ്വകാര്യ ലാബുകളും കോവിഡ് 19 പരിശോധന എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്ന മുന്‍ ഉത്തരവ് സുപ്രീം കോടതി പരിഷ്‌കരിച്ചു. സൗജന്യ പരിശോധന ലഭ്യമാക്കുന്നതിന്റെ ചെലവ് താങ്ങാനാവില്ലെന്ന് സ്വകാര്യ ലാബുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്.

കോവിഡ് 19 പരിശോധനയ്ക്ക് ഐസിഎംആര്‍ നിശ്ചയിച്ചിട്ടുള്ള തുക സ്വകാര്യലാബുകള്‍ക്ക് ഈടാക്കാം. 4,500 രൂപയാണ് ഐസിഎംആര്‍ നിശ്ചയിച്ചിട്ടുള്ള തുക. ഈ സാഹചര്യത്തില്‍ പരിശോധനാ സൗകര്യം ആര്‍ക്കൊക്കെ സൗജനമായി ലഭ്യമാക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഐസിഎംആര്‍ അംഗീകരിച്ച 151 ലാബുകളാണ് നിലവില്‍ രാജ്യത്ത് കോവിഡ് 19 പരിശോധന നടത്തുന്നത്.

SHARE