കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി റീഷ്‌കോവ്(43)ആണ് മരിച്ചത്. കുവൈറ്റ് ഓട്ടോവണ്‍ കമ്പനി ജീവനക്കാരനായിരുന്നു റീഷ്‌കോവ്.
മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും. ഭാര്യ സൗമ്യ. മകന്‍ ഗബ്രിയേല്‍.