കോഴിക്കോട് കുന്ദമംഗലം സ്വദേശിക്ക് കോവിഡ്

കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലം പതിമംഗലം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു.സുഹൃത്തിനൊപ്പം ബാഗ്‌ളൂരില്‍ നിന്നും പച്ചക്കറി ലോറിയില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 9ന് ഇയാള്‍ ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് എത്തിയ ശേഷം നെല്ലാം കണ്ടിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. നേരത്തെ സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ വിദേശത്ത് നിന്നും വന്നിട്ട് നാലു മാസമായി ഇയാള്‍ ബന്ധപെട്ട മറ്റൊരു സുഹൃത്തിനും കോവിഡ് ലക്ഷണമുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ മരിച്ച വീട്ടിലും ബന്ധുക്കളുടെ വീട്ടിലും സന്ദര്‍ശനം നടത്തിയതിനാല്‍ അവരെയും ക്വാറന്റയിനില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി

SHARE