കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ കോവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് മരിച്ചു. ദുബായില്‍ നിന്നെത്തി പുത്തൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ നെടുവത്തൂര്‍ സ്വദേശി മനോജ് ആണ് മരിച്ചത്.
ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇയാളുടെ ഒപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്ന സുഹൃത്തിനും അസ്വസ്ഥതകള്‍ ഉണ്ടായി. തുടര്‍ന്ന്, ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.