സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് കോവിഡ് സ്ഥിരീകരിച്ച മൂന്ന് പേരും വയനാട്ടിലാണ്.സമ്പര്‍ക്കം മൂലമാണ് മൂന്ന് പേര്‍ക്കും രോഗബാധയേറ്റത്.
ഇന്ന് രോഗമുക്തരായവര്‍ ആരുമില്ല. നിലവില്‍ 37 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ 502 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 21,342 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 21,034 പേരാണ് ഇതില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.