സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.കാസര്‍കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്ക് വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍നിന്നു വന്നതാണ്. മറ്റൊരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്.
14 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. പാലക്കാട് നാല്, കൊല്ലം മൂന്ന്, കണ്ണൂര്‍, കാസര്‍കോട് രണ്ടുവീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഒരോ ആള് വീതം എന്നിങ്ങനെയാണ് രോഗം ഭേദമായത്.ഇതുവരെ 497 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 111 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്. 20711 പേരാണ്നിരീക്ഷണത്തിലുള്ളത്. 20285 പേര് വീടുകളിലും 426 പേര് ആശുപത്രികളിലുമാണുള്ളത്. ഇന്ന് 95 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.ഇതുവരെ 25973 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 25135 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പായിട്ടുണ്ട്.