സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍-7,കോഴിക്കോട്-2,മലപ്പുറം-1,കോട്ടയം-1 എന്നിങ്ങനെയാണ് ജില്ലാ കണക്കുകള്‍.ഒരാള്‍ക്ക് മാത്രമാണ് രോഗം ഇന്ന് ഭേദമായത്.
ഇതുവരെ സംസ്ഥാനത്ത് 437 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 127 പേര് ചികിത്സയിലുണ്ട്. ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 29,150 പേരാണ്. ഇതില്‍ 28,804 പേര് വീടുകളിലാണുള്ളത്. ആശുപത്രികളില്‍ 346 പേരും നിരീക്ഷണത്തിലുണ്ട്.
ഇന്ന് പോസിറ്റീവായ 11 കേസുകളില്‍ മൂന്നെണ്ണം സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായതാണ്. അഞ്ചുപേര്‍ വിദേശത്തുനിന്നു വന്നതാണ്.