സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 722 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗം ബാധിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു. ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ 10275 ആണ്. ഇന്ന് രോഗം ബാധിച്ചവരില്‍ 157 പേര്‍ വിദേശത്തുനിന്നു വന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 62 പേര്‍. സമ്പര്‍ക്കം 481. അതില്‍ ഉറവിടം അറിയാത്തത് 34.

ആരോഗ്യ പ്രവര്‍ത്തകര്‍ 12, ബിഎസ്ഫ് 5, ഐടിബിപി 3, രണ്ട് മരണം ഉണ്ടായി. തൃശൂര്‍ ജില്ലയിലെ തമ്പുരാന്‍ പടി സ്വദേശി അനീഷ്, കണ്ണൂര്‍ പുളിയനമ്പ്ര സ്വദേശി മുഹമ്മദ് സലീഹ്. അനീഷ് ചെന്നൈയില്‍ എയര്‍ കാര്‍ഗോ ജീവനക്കാരനായിരുന്നു. 228 പേരാണ് രോഗമുക്തി നേടിയത്. ഇന്നു രോഗം സ്ഥിരീകരിച്ച 722ല്‍ 339 കേസുകളും തിരുവനന്തപുരത്താണ്.

SHARE