സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കാസര്‍ഗോഡ്-14,മലപ്പുറം-14,തൃശൂര്‍-9,കൊല്ലം-5,പത്തനംതിട്ട-4,തിരുവനന്തപുരം-3,എറണാകുളം-3,ആലപ്പുഴ-2,പാലക്കാട്-2,ഇടുക്കി-1 എന്നിങ്ങനെയാണ് ജില്ലാ കണക്കുകള്‍.

കോഴിക്കോട് ചികിത്സയിലായിരുന്ന സുലേഖയുടെ മരണത്തോടെ കേരളത്തില്‍ കൊവിഡ് മരണം പത്തായി. 18 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയി. ഇതുവരെ 1326 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 708 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 139661 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

വീടുകളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 138397 പേര്‍ ഉണ്ട്. 1246 പേര്‍ ആശുപത്രികളിലാണ്. 174 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 68979 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 65273 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുന്‍ഗണനാ വിഭാഗത്തിലെ 13470 സാമ്പിളുകള്‍ ശേഖരിച്ചു. 13037 നെഗറ്റീവാണ്. ആകെ 121 ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ട് ഇപ്പോള്‍. പുതുതായി പാലക്കാട് കണ്ണൂര്‍ ജില്ലകളില്‍ അഞ്ച് ഹോട്ട്‌സ്‌പോട്ടുകള്‍. ഒന്‍പത് മലയാളികള്‍ വിദേശത്ത് ഇന്ന് മരിച്ചു. 210 പേരാണ് ഇതുവരെ വിദേശത്ത് മരിച്ചത്.

SHARE