സംസ്ഥാനത്തെ മൂന്ന് ജില്ലകള്‍ കൂടി കോവിഡ് മുക്തമായി

സംസ്ഥാനത്തെ മൂന്ന് ജില്ലകള്‍ കൂടി കോവിഡ് മുക്തമായി. തിരുവനന്തപുരം,കോഴിക്കോട്,്മലപ്പുറം എന്നീ ജില്ലകളാണ് കോവിഡ് മുക്തമായത്. സംസ്ഥാനത്ത് ഇന്ന് 61 പേരാണ് രോഗമുക്തരായത്. കണ്ണൂര്‍-19,കാസര്‍ഗോഡ്-2, ഇടുക്കി-11,കോഴിക്കോട്-4,കൊല്ലം-9,കോട്ടയം-12,മലപ്പുറം-2,തിരുവനന്തപുരം -2 എന്നിങ്ങനെയാണ് ജില്ലാ കണക്കുകള്‍.

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.499 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24,824 പേര്‍ നിരീക്ഷണത്തില്‍. 372 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍. ഇതുവരെ 33,010 സാംപിളികള്‍ പരിശോധനയ്ക്കയച്ചു.പുതിയ കൂട്ടിചേര്‍ക്കലുകള്‍ ഇല്ല. ഇന്ന് 1249 ടെസ്റ്റുകള്‍ നടന്നു.സംസ്ഥാനത്ത് 84 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.

SHARE