സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 പേര്‍ രോഗമുക്തരായി. 53 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 19 പേര്‍ക്കും കോവിഡുണ്ട്.

പോസിറ്റീവായവര്‍ ജില്ലതിരിച്ച്; തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9 ,കോട്ടയം 8, കോഴിക്കോട് 7 ,ആലപ്പുഴ 7 ,
പാലക്കാട് 5 ,എറണാകുളം 5, കൊല്ലം 5, തൃശൂര്‍ 4, കാസര്‍കോട് 3, കണ്ണൂര്‍ 2, പത്തനംതിട്ട 2
നെഗറ്റീവായവര്‍ ജില്ല തിരിച്ച്; തിരുവനന്തപുരം 6, കോഴിക്കോട് 5, കാസര്‍കോട് 4, കോട്ടയം 3, കൊല്ലം 2, കണ്ണൂര്‍ 2, തൃശൂര്‍ 1, ആലപ്പുഴ 1

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1494 ആയി. 832 പേര്‍ ചികില്‍സയിലുണ്ട്. 1,60,304 പേരാണ് നിരീക്ഷണത്തിലുള്ളത്. 1440 പേര്‍ ആശുപത്രികളില്‍. ക്വാറന്റീനില്‍ 1,58,861പേര്‍. 241 ഇന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 73,712 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 69,606 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

SHARE