സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് സകോവിഡ് സ്ഥിരീകരിച്ചു.  968 പേര്‍ രോഗമുക്തി നേടി.

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16,995 പേര്‍ക്കാണ്. ഇന്ന് 724 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്. 56 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 64 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 68 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

24 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി മുരുകന്‍(46), കാസര്‍കോട് സ്വദേശിനി ഹയറുന്നീസ(48), കാസര്‍കോട് ചിറ്റാരി സ്വദേശി മാധവന്‍(68), ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ(85) എന്നിവരാണ് മരിച്ചത്.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-167 കൊല്ലം-133, കാസര്‍കോട്-106, കോഴിക്കോട്- 82, എറണാകുളം-69, മലപ്പുറം-58, പാലക്കാട്-58, കോട്ടയം-50, ആലപ്പുഴ-44, തൃശ്ശൂര്‍-33, ഇടുക്കി-29, പത്തനംതിട്ട-23, കണ്ണൂര്‍-18, വയനാട്-15.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-101, കൊല്ലം-54, പത്തനംതിട്ട- 81, ആലപ്പുഴ-49, കോട്ടയം-74, ഇടുക്കി-96, എറണാകുളം- 151, തൃശ്ശൂര്‍-12, പാലക്കാട്-63, മലപ്പുറം-24, കോഴിക്കോട്- 66, വയനാട് 21, കണ്ണൂര്‍-108, കാസര്‍കോട്-68.  

കഴിഞ്ഞ 24 മണിക്കൂറിനകം 25,160 സാമ്പിളുകള്‍ പരിശോധിച്ചു. 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9297 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്ന് 1,346 പേരെ ആശുപ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 9371 പേരാണ്.
 

SHARE