സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എറണാകുളം സ്വദേശിക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ ചെന്നൈയില്‍ നിന്ന് എത്തിയതാണ്.നിലവില്‍ സംസ്ഥാനത്ത് 16 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇന്ന് 10 പേരാണ് രോഗമുക്തരായത്. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണ്.

സംസ്ഥാനത്ത് ആകെ 20,157 പേര്‍ ആകെ നിരീക്ഷണത്തിലുണ്ട്. 19,810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്നുമാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 35,856 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 35,355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

SHARE