സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 60 പേരാണ്.
പോസിറ്റീവായവരുടെ ജില്ലകളുടെ കണക്ക്: പത്തനംതിട്ട, ആലപ്പുഴ 27 വീതം. ആലപ്പുഴ 19, തൃശ്ശൂര്‍ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട് കണ്ണൂര്‍ 6 വീതം, തിരുവനന്തപുരം കൊല്ലം 4 വീതം വയനാട് 2.

നെഗറ്റീവായത്: മലപ്പുറം 15, കോട്ടയം 12, തൃശ്ശൂര്‍ 10, എറണാകുളം 6, പത്തനംതിട്ട 6, കൊല്ലം 4, തിരുവനന്തപുരം, വയനാട് 3, കണ്ണൂര്‍ 1.

4473 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ 3451 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ചികിത്സയില്‍ 1620 പേരാണ്. 1,50,196 പേരാണ് നിരീക്ഷണത്തിലുള്ളത്. 2206 ആശുപത്രികളില്‍. ഇന്ന് 275 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 1,46,649 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3061 സാമ്പിളുകളുടെ ഫലം വരാനുണ്ട്.

ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 39,518 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 38,581 നെഗറ്റീവായി. ഹോട്ട്‌സ്‌പോട്ടുകള്‍ 111 ആയി. നൂറില്‍ കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് മലപ്പുറം 201, പാലക്കാട് 154, കൊല്ലം 150, എറണാകുളം 127, പത്തനംതിട്ട 126, കണ്ണൂര്‍ 120, തൃശ്ശൂര്‍ 114, കോഴിക്കോട് 107, കാസര്‍കോട് 102 ജില്ലകളിലാണ്.

SHARE