സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ്-18,പാലക്കാട്-16,കണ്ണൂര്‍-10,മലപ്പുറം-8,തിരുവനന്തപുരം-7,തൃശൂര്‍-7,കോഴിക്കോട്-6,പത്തനംതിട്ട-6,കോട്ടയം-3,കൊല്ലം-1,ഇടുക്കി-1,ആലപ്പുഴ-1 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് പോസിറ്റീവായ കണക്കുകള്‍.  ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1088 ആയി വര്‍ധിച്ചു. ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. മൂന്ന് പേരാണ് ഇന്ന് രോഗമുക്തരായത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ ഒഴികെ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 31 പേര്‍ വിദേശത്തുനിന്നു വന്നവര്‍. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാന സ്വദേശിയായ അഞ്ജയ് ആണ് മരിച്ചത്. തെലങ്കാനയിലേക്ക് പേകേണ്ട അദ്ദേഹവും കുടുംബവും മെയ് 22ന് രാജസ്ഥാനില്‍ നിന്നുള്ള തീവണ്ടിയില്‍ തെറ്റി കയറി തിരുവനന്തപുരത്തെത്തുകയായിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

SHARE